സഹാനുഭൂതി

സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്…

ഒരു ധനാഢ്യൻ ഒരു വലിയ ആടിനെ അറുത്ത് തീയിൽ ചുട്ടെടുത്ത് തന്റെ മകനോട് ഇപ്രകാരം പറഞ്ഞു. “മകനെ, നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കൂ… നമുക്കെല്ലാവർക്കും ഒന്നിച്ചു കഴിക്കാം” മകൻ തെരുവിൽ വന്ന് ഉറക്കെ ഒച്ചവെച്ച് ഇപ്രകാരം വിളിച്ചു നിലവിളിക്കാൻ തുടങ്ങി. “ഓടി വരണേ..ഞങ്ങളുടെ വീട് തീ പിടിച്ചിരിക്കുന്നു..വീട്ടിലെ തീ അണയ്ക്കാൻ ഞങ്ങളെ സഹായിക്കൂ..” കുറച്ച് നേരത്തിനു ശേഷം,വളരെ കുറച്ച് ആളുകൾ മാത്രം പുറത്തേക്ക് വന്നു, ബാക്കിയുള്ളവരാവട്ടെ സഹായത്തിനായുള്ള നിലവിളി കേൾക്കാത്തതുപോലെ നടിക്കുകയും ചെയ്തു….

Read More

വിജയത്തിന്റെ 7 ഘടകങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ വിജയത്തെ സ്വാധീനിക്കുന്ന 7 ഘടകങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1) Thoughts നമ്മുടെ ചിന്തകൾക്ക് നമ്മുടെ വിജയവുമായി വലിയ ബന്ധമുണ്ട്. തുടർച്ചയായി നിങ്ങളിൽ ഉണ്ടാകുന്ന ചിന്തകൾ എന്തെല്ലാമാണെന്ന് കണ്ടെത്തുക, അവ വിശകലനം ചെയ്യുക. മികച്ച ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. 2) Emotions മികച്ച രീതിയിൽ വികാരങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ ജീവിതത്തിൽ മുന്നേറുവാൻ സാധിക്കും എന്നത് ശരിയായ കാര്യമാണ്. വിജയത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഇമോഷൻസ്. 3) Beliefs ഓരോ വ്യക്തിയും ഉള്ളിൽ ഉറച്ചു വിശ്വസിക്കുന്ന ചില വിശ്വാസങ്ങളുണ്ടാകും. ഇത്തരം…

Read More