വിജയത്തിന്റെ 7 ഘടകങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ വിജയത്തെ സ്വാധീനിക്കുന്ന 7 ഘടകങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Please share

1) Thoughts

നമ്മുടെ ചിന്തകൾക്ക് നമ്മുടെ വിജയവുമായി വലിയ ബന്ധമുണ്ട്. തുടർച്ചയായി നിങ്ങളിൽ ഉണ്ടാകുന്ന ചിന്തകൾ എന്തെല്ലാമാണെന്ന് കണ്ടെത്തുക, അവ വിശകലനം ചെയ്യുക. മികച്ച ചിന്തകൾ നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.

2) Emotions

മികച്ച രീതിയിൽ വികാരങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കുകയാണെങ്കിൽ ജീവിതത്തിൽ മുന്നേറുവാൻ സാധിക്കും എന്നത് ശരിയായ കാര്യമാണ്. വിജയത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഇമോഷൻസ്.

3) Beliefs

ഓരോ വ്യക്തിയും ഉള്ളിൽ ഉറച്ചു വിശ്വസിക്കുന്ന ചില വിശ്വാസങ്ങളുണ്ടാകും. ഇത്തരം വിശ്വാസങ്ങൾ നമ്മുടെ ഓരോ പ്രവർത്തിയെയും, അതുപോലെ ജീവിതത്തെയും സ്വാധീനിക്കുന്നു.

4) Words

ഒരു വ്യക്തി ഉപയോഗിക്കുന്ന വാക്കുകളിൽ നിന്നും അയാളുടെ വ്യക്തിത്വം മനസ്സിലാക്കുവാൻ സാധിക്കും. നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾക്കും ജീവിതത്തിൽ വലിയൊരു പ്രാധാന്യമുണ്ട്.

5) Actions

ഒരു വ്യക്തിയുടെ വിജയം പൂർണമായും അയാളുടെ പ്രവൃത്തിയെ സ്വാധീനിച്ചിരിക്കുന്നു. ശരിയായ പ്രവൃത്തികൾ, നിരന്തരമായി ചെയ്യുന്നവൻ ജീവിതത്തിൽ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. ജീവിതത്തിൽ നമ്മൾ എന്ത് പറയുന്നു എന്നത് പോലെതന്നെ പ്രധാനമാണ് നമ്മൾ എന്ത് ചെയ്യുന്നു എന്നതും.

6) Values

ജീവിതത്തിൽ നമ്മൾ പാലിച്ചുപോരുന്ന, ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത മൂല്യങ്ങൾ നിങ്ങളുടെ വളർച്ച നിർണ്ണയിക്കുന്നു, വിജയം പ്രതിനിധാനം ചെയ്യുന്നു. അതുകൊണ്ട് മൂല്യങ്ങൾ വളരെ പ്രധാനപ്പെട്ട വിഭവമാണ്.

7) Result

നിങ്ങൾ എന്ത് പ്രവർത്തിച്ചു എന്നതിലല്ല, പകരം നിങ്ങൾക്ക് എന്ത് റിസൾട്ട് ലഭിച്ചു എന്നതിലാണ് കാര്യം. അതുകൊണ്ട് റിസൽട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, റിസൾട്ട് ഓറിയന്റഡായി പ്രവർത്തിക്കുക.

Dr. Sajeev Dev
Dr. Sajeev Dev
Articles: 641

Leave a Reply

Your email address will not be published. Required fields are marked *