ഇന്നു ജൂൺ 5 ലോക പരിസ്ഥിതി ദിനം. ലോകമെങ്ങും ആളുകൾ മത്സരിച്ച് സോഷ്യൽ മീഡിയകളിൽ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. ഇന്നത്തോടെ അതെല്ലാവരും മറക്കുകയും ചെയ്യുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമ്മുടെ പുതിയ തലമുറയെ പരിസ്ഥിതിയെയും, പ്രകൃതിയെയും സംരക്ഷിക്കാൻ പഠിപ്പിക്കാം . അതു നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ നിന്ന് തന്നെ തുടങ്ങാം. അവർ ചെടികൾ നടട്ടെ, അതിനെ സ്നേഹത്തോടെ പരിചരിക്കട്ടെ. ചെടികൾ വളരട്ടെ, നിറയെ പച്ചപ്പുള്ള മരങ്ങൾ ആയി മാറട്ടെ.
നമ്മുടെ കുട്ടികൾ മറ്റുള്ളവർക്ക് മാതൃകയാവട്ടെ. നന്മകൾ നിറഞ്ഞ കുട്ടിക്കൂട്ടങ്ങൾ ഉണ്ടാവട്ടെ. അവർ ചെടികൾ നടാൻ മത്സരിക്കട്ടെ. നട്ട ചെടികളെ പരിചരിക്കാൻ , സ്നേഹിക്കാൻ അവർ മത്സരിക്കട്ടെ.
നമ്മുടെ പുതിയ തലമുറക്കേ ഇനി എന്തെങ്കിലും ചെയ്യാനാകൂ. തകർത്തു തരിപ്പണമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിയെ നമുക്കെല്ലാവർക്കും ചേർന്നു തിരിച്ചു പിടിക്കാം. തിരിച്ചു പിടിച്ചേ പറ്റൂ.. അതെ നമുക്കതിനു കഴിയും നമുക്കെ കഴിയൂ..
പ്രിയപ്പെട്ടവരെ ഇന്നത്തെ ദിവസം മാത്രമല്ല ഇനിയുള്ള ഓരോ ദിവസവും നമുക്ക് ആഘോഷിക്കാൻ പരിസ്ഥിതി ദിനമായി.
എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന നിറപ്രാർത്ഥനയോടെ. 🥰🥰🥰🥰🥰
Dr. സജീവ് ദേവ്.
www.sajeevdev.com