സഹാനുഭൂതി

സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്…

Please share

ഒരു ധനാഢ്യൻ ഒരു വലിയ ആടിനെ അറുത്ത് തീയിൽ ചുട്ടെടുത്ത് തന്റെ മകനോട് ഇപ്രകാരം പറഞ്ഞു.

“മകനെ, നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കൂ… നമുക്കെല്ലാവർക്കും ഒന്നിച്ചു കഴിക്കാം”

മകൻ തെരുവിൽ വന്ന് ഉറക്കെ ഒച്ചവെച്ച് ഇപ്രകാരം വിളിച്ചു നിലവിളിക്കാൻ തുടങ്ങി.

“ഓടി വരണേ..
ഞങ്ങളുടെ വീട് തീ പിടിച്ചിരിക്കുന്നു..
വീട്ടിലെ തീ അണയ്ക്കാൻ ഞങ്ങളെ സഹായിക്കൂ..”

കുറച്ച് നേരത്തിനു ശേഷം,
വളരെ കുറച്ച് ആളുകൾ മാത്രം പുറത്തേക്ക് വന്നു, ബാക്കിയുള്ളവരാവട്ടെ സഹായത്തിനായുള്ള നിലവിളി കേൾക്കാത്തതുപോലെ നടിക്കുകയും ചെയ്തു.

സഹായിക്കാനായി ഓടി വന്നവരോട് യഥാർത്ഥ കാര്യം വിശദീകരിച്ചപ്പോൾ അവർക്കു സന്തോഷമായി അവരെല്ലാവരും പാതിരാത്രി വരെ തിന്നും കുടിച്ചും സന്തോഷമായി ചിലവഴിച്ചു.

അപ്പോൾ അച്ഛൻ അത്ഭുതത്തോടെ മകൻ്റെ നേരെ തിരിഞ്ഞ് അവനോട് ചോദിച്ചു.

“ഈ വന്നവരെയാരെയും എനിക്കറിയില്ല, ഇതിനു മുമ്പ് ഞാൻ ഇവരെ കണ്ടിട്ടുമില്ല, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എവിടെ?
ആരും വന്നില്ലേ.?”.

മകൻ പറഞ്ഞു.

” ഒന്നും ചിന്തിക്കാതെ നമ്മുടെ വീട്ടിൽ കത്തുന്ന തീ അണയ്ക്കാൻ അവരുടെ വീട്ടിൽ നിന്ന് ഓടിവന്നവർ,
ഒരത്യാഹിത നേരത്ത് പോലും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്ന ബന്ധുക്കളെക്കാളും,അയൽക്കാരെക്കാളും സുഹൃത്തുക്കളെക്കാളും നമ്മുടെ സ്നേഹവും ആതിഥ്യവും അർഹിക്കുന്നവരാണ്.”

ജീവിതത്തിൽ നമ്മൾ കഷ്ടപ്പെടുകയാണെന്ന് അറിഞ്ഞിട്ടും നമ്മളെ സഹായിക്കാതെ പോകുന്നവർ ഒരു ദിവസം നമ്മൾ വിജയിക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ എങ്ങനെ അർഹരാകും.?

ഗുണപാഠം : ആപത്ഘട്ടങ്ങളിലും വിഷമങ്ങളിലും സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്…

Tags: No tags

Add a Comment

Your email address will not be published. Required fields are marked *