പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അവസരം

എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം സാധ്യമാക്കുന്നതിന് കേരള പോലീസിൻറെ ഹോപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. താൽപര്യമുള്ളവർ പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂൺ അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ 18 വയസ്സിനു താഴെയുള്ളവർക്ക് അതത് ജില്ലയിൽ വച്ചാണ് പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകളും മെൻററിംഗ്, മോട്ടിവേഷൻ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ഠിതകോഴ്സുകൾ സ്വായത്തമാക്കുന്നതിന് കുട്ടികൾക്ക് അവസരം ലഭിക്കും

Dr. Sajeev Dev
Dr. Sajeev Dev
Articles: 748

Leave a Reply

Your email address will not be published. Required fields are marked *