എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി

Please share

എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷിക്കുകയും ഒരുപാട് സങ്കടപെടുകയും ചെയ്ത ഒരു ദിവസമായിരുന്നു 28.05.2022 ശനിയാഴ്ച.

അന്ന് രാവിലെ ഗോവയിൽ രവീന്ദ്രഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ എന്റെ എന്നത്തേയും ആഗ്രഹമായിരുന്ന എന്നെപ്പോലെ ഒരാൾക്ക് കിട്ടില്ല എന്നു കരുതിയിരുന്ന ഡോക്ടറേറ്റ് ഏറ്റുവാങ്ങി. (Doctorate in Business Administration, Specialisation in Training, Counseling and Life Coaching ). കഴിഞ്ഞ എട്ടു മാസം ഞങ്ങളെ വിട്ടുപിരിഞ്ഞു പോയ എന്റെ അച്ഛനു സമർപ്പിക്കുന്നു. ഇതു കാണാൻ അച്ഛനില്ല എന്ന തിരിച്ചറിവ് എന്നെ നൊമ്പരപ്പെടുത്തി. സ്വർഗത്തിൽ ഇരുന്നു അച്ഛൻ അച്ഛന്റെ കൂട്ടുകാരെ എല്ലാം അഭിമാനത്തോടെ കാണിച്ചു കൊടുത്തിട്ടുണ്ടാവും.

അച്ഛനു വേണ്ടി എന്റെ നാളായ രോഹിണി നക്ഷത്രത്തിനു എട്ടാമത്തെ മാസബലി ആലുവ മലപ്പുറത്ത്‌ അച്ഛനു സമർപ്പിച്ചപ്പോൾ അച്ഛനോട് ഞാൻ എല്ലാ വിശേഷങ്ങളും പറഞ്ഞു, അച്ഛൻ എന്റെ തലയിൽ കൈ വച്ചു അനുഗ്രഹിക്കുകയും ചെയ്തു. 🥰🥰🥰.

എന്നെ ഈ ഒരു പൊസിഷനിൽ എത്താൻ ഒരുപാട് ആളുകൾ നിറ മനസ്സോടെ എന്നെ സഹായിച്ചിട്ടുണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്.

എന്നെ ഇതിന് പ്രാപ്തൻ ആക്കിയതിൽ എൻെറ പ്രിയപ്പെട്ട സഹോദരൻ അൻസാർ എലൂക്കര, മജീദ് ഇക്കാ എന്നിവർക്ക്‌ പ്രത്യേകം നന്ദി പറയുന്നു. പേരെടുത്തു പറയാത്ത ഒരുപാട് ആളുകൾ, എല്ലാവരോടും നിറ മനസ്സോടെ നന്ദി രേഖപെടുത്തുന്നു.

ഇനിയും എന്നെ എന്നും സപ്പോർട്ട് ചെയ്യണം.

Thank You for your valuable support and sincere prayers.. Love you all.

🥰🥰🥰.

Regards,

Dr. Sajeev Dev.

www.sajeevdev.com.

tasajeev@gmail.com

9447365545.

7736609299.

Tags: No tags

Add a Comment

Your email address will not be published. Required fields are marked *