“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്!

Please share

“ഈ 5 കാര്യങ്ങൾ മനസ്സിലാക്കാതെ English പഠിക്കാൻ തുടങ്ങരുത്! (നിങ്ങളുടെ സമയവും പണവും അധ്വാനവും വെറുതെയാകണമെന്നില്ലെങ്കിൽ)”

അധ്വാനിക്കാൻ തയ്യാറാണെങ്കിലും മലയാളികളെ പോലെ ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നവർ ലോകത്ത് വേറെയുണ്ടാവില്ല.

ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ, CD കൾ, പുസ്തകങ്ങൾ, ആപ്പുകൾ, Spoken English കോഴ്സുകൾ, ലക്ഷം subscribers ഉള്ള YouTube ചാനലുകൾ, എല്ലാമുണ്ട്!

എന്നിട്ടും ധൈര്യത്തോടെ ഇംഗ്ലിഷ് സംസാരിക്കുന്നവർ വളരെ കുറച്ചു പേർ മാത്രം.

Chattingലും എഴുത്തിലും പുലിയാണെന്ന തോന്നൽ ചിലപ്പോഴുണ്ടാകും. പക്ഷേ വാതുറക്കാൻ ശ്രമിച്ചാൽ, ലോക പരാജയമാവുകയും ചെയ്യും!

മലയാളികൾ ENGLISH സംസാരിക്കാൻ കഴിവു തേടാത്തതിന് ചില കാരണങ്ങൾ ഉണ്ട്. അവയൊന്ന് വിശകലനം ചെയ്ത് നോക്കാം.

1. എഴുത്തും സംസാരവും തമ്മിലുള്ള വ്യത്യാസം അറിയാതെ പോകൽ

………………………………………………..

സ്പോക്കൺ ഇംഗ്ലീഷ് പുസ്തകങ്ങൾ, ന്യൂസ് പേപ്പറുകൾ, ഇംഗ്ലീഷ് നോവലുകൾ എല്ലാം വായിച്ചു നോക്കുന്നുണ്ട്.

നല്ല വിവരവും ആ വഴി സമ്പാദിക്കും.

പക്ഷേ, നിങ്ങൾ ഊഹിച്ച പോലെ നിങ്ങൾക്കവ കൊണ്ട് സംസാരശേഷി കൈവരുന്നില്ല.

അതിന് ആദ്യമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്

ലോകത്തിലെ എല്ലാ ഭാഷയിലും 6 തരം വാചകങ്ങളുണ്ട്

1. പ്രസ്താവനകൾ

2. ചോദ്യരൂപത്തിലുള്ള പ്രസ്താവനകൾ

3. Yes,അല്ലെങ്കിൽ No എന്നുത്തരം ലഭിക്കേണ്ട ചോദ്യങ്ങൾ

4. കൃത്യമായി ഉത്തരം ലഭിക്കേണ്ട Wh–ചോദ്യങ്ങൾ

5. അത്ഭുത വാചകങ്ങൾ

6. കല്പനകൾ, അപേക്ഷകൾ

സംസാരത്തിൽ ഈ ആറു വാചകങ്ങൾക്കും ഒരുപോലെ പ്രാധാന്യമുണ്ട്.

ഉദാഹരണത്തിന്,

You will come tomorrow (നീ നാളെ വരും)

ഒരു പ്രസ്താവനയാണ്.

will മുന്നിലേക്ക് നീക്കിയാലത് Yes/No ചോദ്യമാകും

Will you come tomorrow? (നീ നാളെ വരുമോ?)

ഈ വാചകം സംസാരത്തിൽ എപ്പോഴും ആവശ്യമുണ്ട്. എഴുത്തിൽ നാമങ്ങനെ കാണാറുണ്ടേ?

എഴുത്തിൽ ഇത്തരം വാചകങ്ങൾ അപൂർവ്വ ത്തിൽ അപൂർവ്വമായേഉപയോഗിക്കൂ!

മറ്റുള്ള വാചകങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്!

എഴുത്തിലുപയോഗിക്കുന്ന 99.99% വാചകങ്ങളും ആദ്യം പറഞ്ഞ പ്രസ്താവനാ വാചകങ്ങളാണ്!

വായിച്ചു വിവരം കൂട്ടി പ്രസ്താവനാ വീരനായേക്കാം. പക്ഷേ അർത്ഥവത്തായ സംഭാഷണങ്ങൾക്ക് സാധിക്കില്ല!

എഴുതാനും വായിക്കാനും പഠിച്ചാലും ഇംഗ്ലീഷുകാരേക്കാൾ വിവരം വെച്ചാലും സംസാരിക്കാനാവില്ല, എന്നർത്ഥം!

ബാക്കി അഞ്ചു തരം വാചകങ്ങൾ എഴുത്തിൽ വെറുതെ സ്പർശിച്ചു മാത്രമേ പോകൂ!

അതു കൊണ്ട് തന്നെ, എത്ര നാൾ വായിച്ചാലും സംസാരം ഒരു കാലത്തും നന്നാവില്ല!

മാത്രമല്ല, നിയമം അറിയുന്നതിലല്ല, ഈ ആറു തരം വാചകങ്ങളും പറഞ്ഞ് പറഞ്ഞ് പ്രായോഗിക പരിശീലനം നേടുന്നതിലാണ് നിങ്ങളുടെ വിജയമിരിക്കുന്നത്.

2. കേൾവിക്ക് യാതൊരു പ്രധാന്യവും കൊടുക്കാത്ത പഠനം

………………………………………………………

കേട്ടു കേട്ടാണ് ഏതു ഭാഷയും പഠിക്കേണ്ടത്. അതും തദ്ദേശീയരായ ആളുകൾ സംസാരിക്കുന്നത്. എങ്കിൽ മാത്രമേ അന്തസ്സുള്ള ഭാഷ കൈവരിക്കാനാകൂ.

English medium school കളിലെ പല Teacher മാർ വരെ നേരിടുന്ന ഒരു പ്രശ്നമുണ്ട്.

English ൽ Phd വരെയുണ്ടെങ്കിലും Subtitles ഇല്ലെങ്കിൽ English Movie കണ്ടാൽ മനസ്സിലാവില്ല!

YouTube ലും TV യും കാണുന്ന programs ഒരു പുക പോലെയാണ് തോന്നുക!

Text book നെ ആശ്രയിച്ച് അക്കാദമിക് English സംസാരിക്കാൻ കഴിഞ്ഞേക്കാം.

സായിപ്പിന്റെ സംസാരം തിരിഞ്ഞില്ലെങ്കിൽ ആ fluency കൊണ്ട് എന്തു കാര്യമുണ്ട്?

ജീവിതകാലം മുഴുവൻ English medium school ൽ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്തു ഫലം?

യഥാർത്ഥ Fluency യുടെ അടിസ്ഥാനം തന്നെ കേൾവിയാണ്.

കേട്ടുകേട്ടാണ് മലയാളം നാം സംസാരിക്കാൻ കഴിവു നേടിയത്.

ഏറെ ബുദ്ധിമുട്ടാണ്, മലയാളം സംസാരിക്കാൻ പഠിക്കാൻ.

പക്ഷേ, അന്യസംസ്ഥാനക്കാരായ, ജീവിതത്തിൽ മലയാളം കേട്ടിട്ടില്ലാത്ത, നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്ന IAS, IPS ഓഫീസർമാർ മലയാളത്തിൽ സംസാരിക്കാൻ കഴിവു നേടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

മലയാളം സിനിമകൾ, ചാനലുകൾ നിരന്തരം കാണുന്നതുകൊണ്ടാണത്! നിരന്തരം ഇത്തരം പരിപാടികൾ ഫോണിലും മറ്റും കേട്ട് അവർ മലയാളം സ്വായത്തമാക്കുന്നു.

ആദ്യമൊക്കെ അല്പം പ്രശ്നങ്ങൾ ഉണ്ടായാലും അവർ മാസങ്ങൾക്കു ശേഷം മലയാളം സംസാരിക്കാൻ നല്ല പ്രാപ്തി നേടുന്നു.

മലയാളികൾ തന്നെ ഗൾഫുനാടുകളിൽ പോയി ഹിന്ദി ടീച്ചറേക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നതും അറബി ബിരുദധാരികളേക്കാൾ നന്നായി അറബി സംസാരിക്കുന്നതും ഇങ്ങനെ കേട്ടു കേട്ടു പഠിക്കുന്നതുകൊണ്ടാണ്!

ഹിന്ദി, തമിഴ് പടങ്ങൾ കണ്ട് ആ ഭാഷകൾ സംസാരിക്കാൻ പഠിച്ച പല ആളുകളെയും നമുക്കറിയാം!

Englishകാരുടെ യഥാർത്ഥ സംസാരം കേട്ടു മനസിലാക്കുന്നതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾ Fluency യിലേക്കെത്തിക്കഴിഞ്ഞു എന്നു പറയാം.

മാത്രമല്ല, സായിപ്പിന്റെ സംസാരം മനസ്സിലാക്കാനുള്ള കഴിവ് നേടിക്കഴിഞ്ഞാൽ അനന്തമായ അറിവിന്റെയും സാധ്യതകളുടെയും ലോകമാണ് നിങ്ങൾക്കു മുന്നിൽ തുറക്കുന്നത്.

To a greater degree than most imagine, English influences every aspect of our lives from the name-boards of our buses to the space travel.

YouTuble ലും മറ്റും ലഭിക്കുന്ന English ഭാഷയിലൂടെ മാത്രം ലഭിക്കുന്ന വിജ്ഞാനം ലോകത്തിലെ മറ്റെല്ലാ ഭാഷകളിൽ കൂടിച്ചേർന്നതിലും അധികമാണ്! നിങ്ങൾക്ക് നഷ്ടമാകുന്നതെന്തെന്ന് നിങ്ങൾക്ക് തന്നെ അറിയാൻ കഴിയില്ല!

ദിവസം അല്പനേരം മാറ്റിവെക്കാൻ തയ്യാറാകൂ. ഏതാനും ആഴ്ചകളും മാസങ്ങളും കൊണ്ട് നിങ്ങളുടെ ജീവിതം നിങ്ങൾക്ക് തന്നെ അടിമുടി മാറ്റാം!

3. നീണ്ട വാചകങ്ങൾ മനസിലുണ്ടാക്കി പറയാൻ ശ്രമിക്കൽ

……………………………………………………

ഏറ്റവും വലിയ അബദ്ധമാണിത്. വലിയൊരു വാചകം മനസ്സിലുണ്ടാക്കി പറയാൻ ശ്രമിച്ചാൽ സംസാരിക്കാനാകില്ല!

ഒരു സമയത്ത് ഒന്നു മുതൽ 4 വരെ വാക്കുകളെ സംസാരിക്കുമ്പോൾ ഓർക്കാൻ സാധിക്കൂ. ഒന്നു മുതൽ 4 വരെ വാക്കുകൾ ഉള്ള ചെറു യൂണിറ്റുകൾ ഘടിപ്പിച്ചാണ് സംസാരം മുന്നാട്ടു പോകുന്നത്.

ഉദാഹരണം:

I bought a pen for 5 rupees from that shop.

( ആ കടയിൽ നിന്ന് 5 രൂപക്ക് ഞാനൊരു പേന വാങ്ങി)

ഇതൊരു നീണ്ട വാചകമാണ്. എളുപ്പമെന്നു തോന്നിയാലും പറയാൻ ശ്രമിച്ചാൽ നാം വെമ്പിപ്പോകും.

മാത്രമല്ല, പരീക്ഷക്ക് ഉത്തരം പറയുമ്പോലെ കാണാ:പാഠം പറയലല്ലോ സംസാരം!

എന്നാൽ സംസാരത്തിൽ ഇതുപോലെ ആകണമെന്നില്ല വരുന്നത്. കുഞ്ഞു കുഞ്ഞു യൂണിറ്റുകൾ ഘടിപ്പിച്ചാണ് സംസാരം പുരോഗമിക്കുന്നത്!

ഈ വാചകത്തെ യൂണിറ്റുകളാക്കുന്നത് നോക്കാം

മൂന്നു യൂണിറ്റുകൾ കാണാം. ഈ മൂന്നു യൂണിറ്റുകൾ എങ്ങനെയും സംസാര വാചകത്തിൽ അടുക്കാം!

താഴെ കൊടുത്തിരിക്കുന്ന ക്രമത്തിൽ താഴെയുള്ള വാചകങ്ങൾ ഉറക്കെ പറഞ്ഞു നോക്കൂ.

1) I bought a pen + for 5 rupees+ from that shop.

2) For 5 rupees+ I bought a pen + from that shop

3) From that shop + for 5 rupees+ I bought a pen

4) From that shop+ I bought a pen + for 5 rupees

അതായത്, സംസാരം ഏതു യൂണിറ്റ് വെച്ചും തുടങ്ങാം!

ഈ രീതിയിൽ യൂണിറ്റുകൾ ഘടിപ്പിച്ച് സംസാരിക്കാൻ തുടങ്ങിയാൽ വലിയൊരു ഭാരം തന്നെ മനസ്സിൽ നിന്നൊഴിയും!

ഇങ്ങനെ യൂണിറ്റ് കൊണ്ട് തന്നെ തുടങ്ങണണമെന്നില്ല.

ആദ്യം നാവിൻ തുമ്പിൽ വരുന്ന ഒരു വാക്കിൽ നിന്ന് തുടങ്ങി, തിരിച്ചും മറിച്ചും വാക്കുകൾ അടങ്ങുന്ന യൂണിറ്റുകൾ ഘടിപ്പിച്ച്, മുന്നോട്ടു പോകുന്ന ഒരു പ്രതിഭാസമാണ് സംസാരം….

ഇങ്ങനെയാണ് നാം മലയാളം പോലും സംസാരിക്കുന്നത്!

അതായത് സംസാരം എഴുത്തു പോലെ ഒരു നേർരേഖയില്ല സഞ്ചരിക്കുന്നത്!

വളഞ്ഞും പുളഞ്ഞും വലിഞ്ഞും കിതച്ചും അതിന്റേതായ ഒരു താളത്തിൽ മുന്നോട്ടു കുതിക്കും

വാചകങ്ങളല്ല, ഇത്തരം സംസാര യൂണിറ്റുകളാണ് വർത്തമാനത്തിന്റെ ആത്മാവ്!

4. അച്ചടി ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കൽ

…………………………………………………

മറ്റൊരു പ്രശ്നം എഡിറ്റു ചെയ്തു സംസാരിക്കാൻ നോക്കലാണ്.

ഒരു കഥയോ ലേഖനമോ നാം തയ്യാറാക്കിയാൽ എത്രയോ തവണത്തെ വെട്ടും തിരുത്തലിനും ശേഷമാണ് നാമത് പ്രസിദ്ധീകരണത്തിനു നല്കുന്നത്.

ഈ ലേഖനം തന്നെ എത്ര തവണ തിരുത്തിയതിനു ശേഷമാണ് നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നത്!

അച്ചടി ഭാഷ എന്നു നാമതിനെ ഓമനപ്പേരിട്ടു വിളിക്കും.

എന്നാൽ സംസാരത്തിൽ ഈ എഡിറ്റിങ്ങ് അറുബോറാണ്. സംസാരത്തിൽ വരുന്ന പിഴവുകളെ സംസാരിച്ചു തന്നെ തിരുത്തി മുന്നോട്ടു പോവുകയാണ് വേണ്ടത്.

അല്ലാതെ, English കാർക്കു പോലും സാധിക്കാത്തതായ അച്ചടി ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ മേൽ അനാവശ്യ ഭാരം കയറ്റിവെക്കിലാണ്‌.

ആവർത്തനവും തപ്പലും എഴുത്തിൽ പാടില്ല. പക്ഷേ, അതു സംസാരത്തിൽ പാടില്ല എന്നു വെക്കരുത്.

ഒരു കാര്യം ഒരാളെ ബോധ്യപ്പെടുത്താൻ ആവർത്തിച്ചാവർത്തിച്ചു തന്നെ പറയേണ്ടി വരും! പലപ്പോഴും സംസാരിക്കുമ്പോൾ തപ്പലുണ്ടാവുകയും ചെയ്യും. സ്വന്തം മാതൃഭാഷയാണെങ്കിലും!

വെള്ളം ആവശ്യമെങ്കിൽ “അല്പം വെള്ളം തരൂ” എന്നേ എഴുത്തു ഭാഷയിലുണ്ടാകൂ. എന്നാൽ, സംസാരത്തിൽ, “വെള്ളം, വെള്ളം, വെള്ളം തരൂ എന്നിങ്ങനെ വെളളം കിട്ടുന്നതു വരെ ആവർത്തിച്ചില്ലെങ്കിൽ വെള്ളം കിട്ടാതെ മരിക്കേണ്ടി വരും!

ഈ സംസാരഭാഷ അങ്ങനെ തന്നെ പകർത്തിയാൽ “വെള്ളം” എന്നെഴുതാൻ തന്നെ ഒരു പേജ് മാറ്റി വെക്കേണ്ടി വരും!

മറ്റൊരു കാര്യം പറയാനുള്ളത്,

നിങ്ങളുടെ സംസാരം നന്നായാൽ എഴുത്തും നന്നാകും.

എന്നാൽ എഴുത്തു നന്നായാൽ സംസാരം നന്നാകണമെന്നില്ല!

5. പരസ്പരം സംസാരിക്കാൻ ആളെ അന്വേഷിച്ച് നടക്കൽ

……………………………………………………

സംസാരിച്ചു സംസാരിച്ചു തന്നെയാണ് നിങ്ങൾ സംസാരിക്കാൻ കഴിവു നേടേണ്ടത്. പക്ഷേ, അതിന് സംസാരിച്ച് പഠിക്കാൻ ആളെ തിരഞ്ഞു നടന്ന് സമയം കളയൽ അബദ്ധമാണ്.

നിങ്ങളുടെ പങ്കാളിക്ക് English നന്നായി അറിയില്ലെങ്കിൽ പഠിച്ചെടുക്കുന്നത് English തന്നെ ആയിരിക്കണമെന്നില്ല!

മറ്റൊരാളുമായി സംസാരിച്ചു പരിശീലിച്ചാലേ Fluent ആകൂ എന്നൊന്നുമില്ല.

ലോകത്ത് പല ഭാഷകൾ സംസാരിക്കുന്നവരിൽ നല്ലൊരു ഭാഗം ആളുകളും സ്വയം സംസാര പരിശീലനത്തിലൂടെ ലക്ഷ്യം നേടിയവരാണ്.

മുന്നിലൊരാൾ ഉണ്ടെന്ന് സങ്കൽപ്പിച്ച് വാചകങ്ങൾ പറഞ്ഞു നോക്കുകയാണ് വേണ്ടത്. മനുഷ്യന്റെ സങ്കൽപ്പശക്തി നാം വിചാരിക്കുന്നതിനും അപ്പുറമാണ്!

Stephen Dunieir എന്ന TED Speaker താൻ നിത്യവും German CD കൾ കേട്ട് German ഭാഷയിൽ Fluent ആയതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. സാധിക്കുമെങ്കിൽ ആ TED Talk YouTube ൽ കാണുക.

5 ലധികം ഭാഷ സംസാരിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വയം പരിശീലനത്തിലൂടെ ഫ്ലുവൻസി നേടിയെടുത്തവരാണ്.

സംസാരിക്കാൻ പഠിക്കാൻ കഠിനമായി അധ്വാനിക്കേണ്ട യാതൊരാവശ്യവുമില്ല. സ്ഥിരമായി പഠിക്കാൻ ആഗ്രഹിക്കുന്ന ഭാഷ കേൾക്കുക, കേൾക്കുന്നത് യൂണിറ്റുകളായി പറഞ്ഞു നോക്കുക, അച്ചടി ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാതിരിക്കുക തുടങ്ങിയവ ശ്രദ്ധിച്ചാൽ ആർക്കും ഏതു ഭാഷയും പഠിക്കാം!

സംസാരശേഷി കൈവരിക്കാൻ അതിന്റേതായ നിയമങ്ങളുണ്ട്. അവ അറിഞ്ഞോ അറിയാതെയോ പാലിച്ചാൽ ഏതൊരാളും ഏതു ഭാഷയും പഠിക്കും!

മലയാളിയുടെ ഭാഷാ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചിട്ടാണ് ആംറ്റർ ഈ ഇംഗ്ലിഷ് പഠന പദ്ധതി തയാറാക്കിയത്.

ഏറ്റവും സൗകര്യപ്രദമായ എന്നാൽ ഏറ്റവും ഫലപ്രദമായ ഒരു പഠന രീതിക്ക് രൂപം നല്കുകയെന്ന ഭീമൻ ദൗത്യമാണ് ആംറ്റർ സാധ്യമാക്കിയത്.

ദിവസവും നിങ്ങൾക്ക് കിട്ടുന്ന ഒഴിവു സമയവും മറ്റു ഉപയോഗപ്പെടുത്തി സൗകര്യപ്രദമായി ഏതു സമയത്തും എവിടെ വെച്ചും പഠിക്കാവുന്ന രീതിയിലാണ് ക്ലാസ്സുകൾ upload ചെയ്തിരിക്കുന്നത്.

നിലവിലുള്ള അധ്യാപകൻ പഠിപ്പിക്കുന്ന രീതിയിൽ നിന്ന് മാറി ENGLISHന്റെ ആഴത്തിലേക്ക് പഠിതാവിനെ ആനയിച്ചു കൊണ്ട് പോയി അവന്റെ മനസ്സിൽ ആഴത്തിൽ പതിയുന്ന Graphic ക്ലാസ്സുകളിലൂടെയാണ് പരിശീലനം.

പഠിക്കുന്നയാൾക്ക് എത്രയും എളുപ്പമായിരിക്കണം എന്നു നിർബന്ധമുള്ളതുകൊണ്ട് ഒരു വിട്ടു വീഴ്ചക്കും ആംറ്റർ തയ്യാറായിട്ടില്ല.

കേൾക്കാനും സംസാരിക്കാനും കഴിവുമുള്ള ഏതു മലയാളിക്കും ചേരാം.

വിദ്യാഭ്യാസ യോഗ്യത ഏതു ഭാഷ പഠിക്കാനും ആ മാനദണ്ഡമല്ല എന്നോർക്കുക.

ആധുനിക സാങ്കേതിക വിദ്യ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഒരു Book ലും YouTube ലും ഇതുവരെ കാണാത്ത ഭാഷാ രഹസ്യങ്ങൾ നിങ്ങൾക്കായി ആംറ്റർ പങ്കു വെക്കുന്നു.

ദിവസം അല്പ നേരം ആംറ്ററിനൊപ്പം ഏതാനും നാൾ ചെലവഴിക്കൂ. Fluency മാത്രമല്ല നിങ്ങളുടെ വിവരവും നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തും വിധം മെച്ചപ്പെടും.

www.amterenglish.com എന്ന website ൽ REGISTER ചെയ്യുകയാണ് ആദ്യ പടി.

എല്ലാ വിശദ വിവരങ്ങൾക്കും www.amterenglish.com സന്ദർശിക്കുക

Helpline: 98959 40 500

Dr. Sajeev Dev
Dr. Sajeev Dev
Articles: 641

Leave a Reply

Your email address will not be published. Required fields are marked *